അമ്പതോളം കോൺഗ്രസ്-എൻസിപി എംഎൽഎമാർ ഉടൻ തന്നെ ബിജെപിയിലേക്കെത്തുമെന്ന് മഹാരാഷ്ട്ര മന്ത്രി

മഹാരാഷ്ട്രയിൽ അമ്പതോളം കോൺഗ്രസ്-എൻസിപി എംഎൽഎമാർ ബിജെപിയിലേക്കെത്തുമെന്ന് മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര  ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജൻ. കോൺഗ്രസിലെയും എൻസിപിയിലെയും നിരവധി നേതാക്കൾ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവർ ബിജെപിയിലേക്ക് എത്തുമെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മഹാരാഷ്ട്രയിലെ വിമത കോൺഗ്രസ് എംഎൽഎ കാളിദാസ് കൊളാംബ്കർ കോൺഗ്രസ് വിട്ടു. എംഎൽഎ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. ഇദ്ദേഹം ബുധനാഴ്ച ബിജെപിയിൽ ചേരുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top