കായംകുളം കട്ടച്ചിറ പള്ളിയിൽ സംഘർഷം; പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായ വിശ്വാസികൾക്ക് നേരേ പോലീസ് ലാത്തി വീശി

കായംകുളം കട്ടച്ചിറ പള്ളിയിൽ സംഘർഷം. പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായ വിശ്വാസികൾക്ക് നേരേ പോലീസ് ലാത്തി വീശി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പളളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിശ്വാസികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.

Read Also : കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും ഓർത്തഡോക്സ് – യാക്കോബായ സംഘർഷം

പ്രതിഷേധക്കാർ കായംകുളം പുനലൂർ റോഡ് ഉപരോധിച്ചു.ജില്ലാകളക്ടറെത്തി ചർച്ച നടത്തിയ ശേഷമേ പിരിഞ്ഞു പോകുവെന്നാണ് യാക്കോബായ സഭാ വിശ്വാസികളുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top