കോൺഗ്രസ് നാഥനില്ലാക്കളരിയല്ല; അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നിത്തല

കോൺഗ്രസ് പാർട്ടി നാഥനില്ലാക്കളരിയല്ലെന്നും കോൺഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി സ്ഥാനം ഒഴിഞ്ഞത്. ഈ സാഹചര്യത്തിൽ അധ്യക്ഷനെ സംബന്ധിച്ച് ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also; ‘കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥ’; അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നാഥനില്ലാക്കളരിയായി മാറിയെന്നായിരുന്നു ശശി തരൂരിന്റെ വിമർശനം. കോൺഗ്രസിന് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണെന്നും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ശശി തരൂർ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here