സൗദിയിലെ പ്രഥമ മാധ്യമ സമ്മേളനം നവംബറില്‍ നടക്കുമെന്ന് സൗദി ജേണലിസ്റ്റ് അസോസിയേഷന്‍

സൗദിയിലെ പ്രഥമ മാധ്യമ സമ്മേളനം നവംബറില്‍ നടക്കുമെന്ന് സൗദി ജേണലിസ്റ്റ് അസോസിയേഷന്‍ അറിയിച്ചു. ദ്വിദിന സമ്മേളനത്തില്‍ ‘മാധ്യമ വ്യവസായം – അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയം ചര്‍ച്ച ചെയ്യും. ദേശീയ, അന്തര്‍ ദേശീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
സൗദിയില്‍ ആദ്യമായാണ് മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്. നവംബര്‍ 19, 20 തീയതികളില്‍ റിയാദിലാണ് സമ്മേളനം. ഇതിന്റെ ഭാഗമായി മീഡിയാ അവാര്‍ഡുകളും വിതരണം ചെയ്യും. ജേണലിസം, വിഷ്വല്‍ പ്രൊഡക്ഷന്‍, ഓഡിയോ പ്രൊഡക്ഷന്‍, മീഡിയാ പഴ്‌സനാലിറ്റി തുടങ്ങി നാല് വിഭാഗങ്ങളിലാണ് അവാര്‍ഡുകളെന്ന് സൗദി ജേണലിസ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു.
Read Also : സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം വരുന്നു
വ്യവസായം എന്ന നിലയില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നിലവിലെ സംഭവവികാസങ്ങള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. സൗദിക്കു പുറമെ അറബ്, അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.
റിയാദിനെ അറബ് മാധ്യമങ്ങളുടെ തലസ്ഥാനമാക്കും. ഇതിനുള്ള വാര്‍ഷിക പരിപാടിയായിരിക്കും സമ്മേളനമെന്ന് മാലിക് പറഞ്ഞു.
സൗദി മാധ്യമ വകുപ്പ് മന്ത്രി തുര്‍ക്കി അല്‍ഷബാന സമ്മേളനത്തെയും അവാര്‍ഡുകളെയും പിന്തുണയ്ക്കുന്നുണ്ട്. മാധ്യമ വ്യവസായത്തിന് ആവശ്യമായ മുഴുവന്‍ പദ്ധതികള്‍ക്കും മന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും ഖാലിദ് അല്‍ മാലിക് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here