ബ്രെക്‌സിറ്റ് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്

ഉപാധികളില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പിലാക്കല്‍ ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ജോര്‍ജ് മേസൊന്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ കെവിന്‍ മാത്യൂസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്രെക്‌സിറ്റിനായി പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയ്യാറാക്കിയ സാമ്പത്തിക പദ്ധതികള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്.
ഉപാധികളില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പിലാക്കല്‍ ബ്രിട്ടന്റെ വാര്‍ഷിക വരുമാനം ഏഴ് ബില്യണ്‍ യു.എസ് ഡോളര്‍ കുറക്കാനിടയാക്കുമെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യ വിമര്‍ശനം. അമേരിക്കയിലെ ജോര്‍ജ് മേസൊന്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ കെവിന്‍ മാത്യൂസ് ആണ് ബോറിസ് ജോണ്‍സണിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ബോറിസ് ജോണ്‍സണിന്റേത് അവധാനതയില്ലാതെയുള്ള തീരുമാനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ പിന്നോക്ക മേഖലക്കുള്‍പ്പെടെ വലിയ സാമ്പത്തിക നയങ്ങള്‍ ബോറിസ് ജോണ്‍സണ്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് ഉപാധികളില്ലാത്ത ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം തണുപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും കെവിന്‍ മാത്യൂസ് ആരോപിച്ചു. അതേസമയംഏത് വിധേനയും ഒക്ടോബര്‍ 31 ന് മുന്‍പ് തന്നെ ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വിവിധ പദ്ധതികള്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here