കഫേ കോഫി ഡേ ഉടമയെ കാണാനില്ല

കഫേ കോഫി ഡേ ഉടമയെ കാണാനില്ല. വിജി സിദ്ധാർത്ഥിനെയാണ് മംഗലാപുരത്ത് നിന്നും കാണാതായത്.

സിദ്ധാർത്ഥ് കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. നന്നായി അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച ലാഭം നേടാൻ സാധിച്ചില്ലെന്നും, എന്നെ വിശ്വസിച്ചവരെയെല്ലാം ഞാൻ നിരാശരാക്കിയെന്നും കത്തിൽ പറയുന്നു. ഏറെ നാൾ താൻ പൊരുതിയെന്നും ഇന്ന് താൻ തോൽക്കുകയാണെന്നും സിദ്ധാർത്ഥ് പറയുന്നു.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top