കണ്ണൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; സംഭവം എസ്ഡിപിഐ പ്രവർത്തകനെ കൊന്നതിനുള്ള പ്രതികാരമെന്ന് സംശയം

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്നതിനുള്ള പ്രതികാരമെന്ന് സംശയം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആദികടലായിയിൽ വെച്ച് കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
2016ല്‍ കണ്ണൂര്‍ നഗരത്തിൽ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട റൗഫ്. ഫാറൂഖിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് റൗഫിന്റെ കൊലയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മൂന്ന് വർഷം മുൻപ് റൗഫ് ഫാറൂഖിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Also : കൊലക്കേസ് പ്രതി കണ്ണൂർ സിറ്റിയിൽ വെട്ടേറ്റു മരിച്ചു
കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ റൗഫ് ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായത്. ലുലു ഗോള്‍ഡിലെ സ്വര്‍ണക്കവര്‍ച്ച കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റൗഫിനെ ഒരു സംഘം ആക്രമിച്ചത്. ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. കൂടാതെ ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നേരത്തെ ലീഗ് പ്രവർത്തകനായിരുന്നു റൗഫ്. എന്നാൽ രാഷ്ട്രീയകാരണമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here