പാട്രിക് എവ്റ വിരമിച്ചു; പരിശീലകനായി രണ്ടാം ഹാഫ്

ഫ്രാന്‍സിന്റെയും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെയും താരമായിരുന്ന പാട്രിക്‌ എവ്‌റ വിരമിച്ചു. 38-ാം വയസിലാണു താരം കളി മതിയാക്കിയത്‌.

2006 മുതല്‍ 2014 വരെ യുണൈറ്റഡിന്റെ ലെഫ്‌റ്റ് ബാക്കായിരുന്നു. ഫ്രാന്‍സിനു വേണ്ടി 81 തവണ കളിച്ച എവ്‌റ 2010 ലോകകപ്പില്‍ ടീമിനെ നയിച്ചു. അഞ്ച്‌ പ്രീമിയര്‍ ലീഗ്‌ കിരീടങ്ങളും മൂന്ന്‌ ലീഗ്‌ കപ്പും ഒരു ചാമ്പ്യന്‍സ്‌ ലീഗും ഫിഫ കബ്‌ ലോകകപ്പും നേടി. യുവന്റസ്‌, മാര്‍സെ, മൊണാക്കോ, നീസ്‌ ടീമുകള്‍ക്ക്‌ വേണ്ടിയും കളിച്ചു.

കളിയിൽ നിന്ന് വിരമിച്ചുവെങ്കിലും കോച്ചിങ്‌ രംഗത്തേക്കു തിരിയുകയാണെന്ന്‌ എവ്‌റ വ്യക്‌തമാക്കി. 2013 ല്‍ അദ്ദേഹം യുവേഫയുടെ കോച്ചിങ്‌ ബി ലൈസന്‍സ്‌ നേടിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More