കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിൽ അതൃപ്തി; പി ജെ ജോസഫ് യോഗത്തിൽ നിന്ന് വിട്ടു നിന്നു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിൽ മുന്നണി യോഗത്തിൽ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം. പ്രതിഷേധത്തിന്റെ ഭാഗമായി പി ജെ ജോസഫ് യോഗത്തിൽ നിന്ന് വിട്ടു നിന്നു. അതേസമയം, ഘടക കക്ഷികളുടെ ആഭ്യന്തര തർക്കങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യരുതെന്ന് നേതൃത്വം നിർദേശം നൽകി. കേരള കോണ്ഗ്രസ് തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള ജോസഫ് വിഭാഗത്തിന്റെ അതൃപ്തി മുന്നണി യോഗത്തിലും പ്രകടമായി. യോഗത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ടായിരുന്നു പി ജെ ജോസഫ് പ്രതിഷേധം രേഖപ്പെടുത്തിയത്. സി എഫ് തോമസും യോഗത്തിന് എത്തിയില്ല. യോഗത്തിൽ പങ്കെടുത്ത മോൻസ് ജോസഫും, ജോയ് എബ്രഹാമും പ്രതിഷേധം നേതൃത്വത്തെ നേരിട്ടറിയിച്ചു. കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ജോയ് എബ്രഹാം കുറ്റപ്പെടുത്തി. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് റോഷി അഗസ്റ്റിൻ നിലപാട് സ്വീകരിച്ചു. കേരള കോൺഗ്രസ് എം പ്രതിനിധിയായി റോഷി അഗസ്റ്റിൻ എം എൽ എ യെ മുന്നണി യോഗത്തിൽ പങ്കെടുപ്പിച്ചതിലും മോൻസ് ജോസഫ് മുന്നണി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. അതേസമയം, ഇരുവിഭാഗവും ഒന്നിച്ചു പോകണമെന്നാണ് ആഗ്രഹമെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്ഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉഭയകക്ഷി ചർച്ച നടത്തുമെന്നും ചെന്നിത്തല.

വ്യക്തിപരമായ അസൗകര്യംമൂലമാണ് പി ജെ ജോസഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More