ഭരണത്തിന്റെ തണലിൽ സിപിഐ മതിമറന്ന് ഉല്ലസിക്കുകയാണെന്ന് രമേശ് ചെന്നിത്തല

need law in sabarimala issue says ramesh chennithala

ഭരണത്തിന്റെ തണലിൽ സിപിഐ മതിമറന്ന് ഉല്ലസിക്കുകയാണെന്നും അതു കൊണ്ടാണ് കൊച്ചിയിലെ നേതാക്കൾക്ക് പൊലീസ് അതിക്രമം നേരിടേണ്ടി വന്നിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാനത്തിനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

പിഎസ്‌സി, കേരള സർവകലാശാല പരീക്ഷ ക്രമക്കേട് അന്വേഷണങ്ങളിൽ മുഖ്യമന്ത്രി ഇടപെടുന്നത് കേസ് അട്ടിമറിക്കാനാണ്. എസ്എഫ്‌ഐ നേതാക്കളെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടൽ നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top