പാലക്കാട് 22 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 23 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പാലക്കാട്-പൊള്ളാച്ചി റോഡിൽ നോമ്പിക്കോട് വെച്ചാണ് വാഹനം പിടികൂടിയത്.
സംഭവത്തിൽ പാറത്തോട് സ്വദേശി അനൂപ് ജോർജ് പിടിയിലായിട്ടുണ്ട്. കാറിലുണ്ടായിരുന്ന 3 പേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 22 കോടിയോളം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here