സ്റ്റെർലിങ്ങിന് നേരെ വംശീയാധിക്ഷേപം; ചെൽസി ആരാധകന് ആജീവനാന്ത വിലക്ക്

പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങിനെ വംശീയമായി അധിക്ഷേപിച്ച ആരാധകന് ആജീവനാന്ത വിലക്കേർപ്പെടുത്തി ചെൽസി. അറുപതുകാരനായ കോളിൻ വിങ്ങിനെയാണ് ചെൽസി സ്റ്റേഡിയമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിൽ നിന്ന് ചെൽസി മാനേജ്മെൻ്റ് വിലക്കിയത്.

കഴിഞ്ഞ ഡിസംബറിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയും സിറ്റിയും തമ്മിലേറ്റുമുട്ടിയപ്പോഴാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിനിടയിൽ സൈഡ് ലൈനിനടുത്ത് സ്റ്റെർലിങ്ങെത്തിയപ്പോഴാണ് ഒരു കൂട്ടം ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിനുപിന്നാലെ ചെൽസി അന്വേഷണം നടത്തി. ഇതിൽ നിന്ന് കോളിൻ സ്റ്റെർലിങ്ങിന് നേരെ കടുത്ത അധിക്ഷേപം നടത്തിയെന്ന് വ്യക്തമായതോടെയാണ് നടപടി

കോളിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കെതിരെ കൂടി ചെൽസി നടപടിയെടുത്തിട്ടുണ്ട്. ഇവരെ രണ്ട് വർഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിൽ നിന്നാണ് വിലക്കിയത്. ഫുട്ബോൾ മൈതാനങ്ങളിലെ വംശീയധിക്ഷേപങ്ങൾ അധികരിച്ചു വരുന്ന സാഹചര്യത്തിൽ ഈ നീക്കം ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top