Advertisement

ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി

July 31, 2019
Google News 1 minute Read
Supreme court judiciary

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഴിമതിയിൽ ആരോപണ വിധേയനായ ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അനുമതി നൽകി. അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലയ്‌ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയത്. എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യമെഡിക്കൽ കോളേജുകളെ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ജസ്റ്റിസ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം.

Read Also; രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടിസ്

സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നൽകിയെന്ന കണ്ടെത്തലിലാണ് സിബിഐ ഇപ്പോൾ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. സിറ്റിങ് ജഡ്ജിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് സിബിഐ ഇതിനായി സുപ്രീം കോടതിയെ സമീപിച്ചത്.

Read Also; സ്വാശ്രയ കോളേജുകളിൽ ഒഴിവു വരുന്ന എൻആർഐ സീറ്റുകളിലേക്ക് ഇതര സംസ്ഥാന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി

2017 ലാണ് ജസ്റ്റിസ് എസ്.എൻശുക്ലയ്‌ക്കെതിരെ അഴിമതിയാരോപണം ഉയർന്നത്. തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ പാനൽ രൂപീകരിക്കുകയും ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം മുതൽ ജസ്റ്റിസ് ശുക്ലയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here