കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകീട്ട് 6 മണിക്കാണ് യോഗം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട കൂടിയാലോചനയാണ് മുഖ്യ അജണ്ടയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാത്താത് സംബന്ധിച്ച അഭിപ്രായങ്ങൾ യോഗത്തിൽ ഉയർന്നേക്കും.

രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വിപുലമായി ആഘോഷിക്കാനാണ് കോൺഗ്രസ്‌ ഹൈകമാൻഡ് ആലോചിക്കുന്നത്. ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി കൊണ്ടാവും പരിപാടി സംഘടിപ്പിക്കുക. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.

സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് യോഗം വിളിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിമാരോടും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അജണ്ടയിലില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നത് സംബന്ധിച്ച ചർച്ചകളും ഉണ്ടായേക്കും.

അതേസമയം ഉടൻ പ്രവർത്തക സമിതി ചേർന്ന് പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More