ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചു ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇനി ഓണ്‍ലൈൃനായി അപേക്ഷ സമര്‍പ്പിക്കാം.എന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിനു അനുമതിയുള്ളൂ. രക്തബന്ധമുള്ള തീര്‍ഥാടകരെ അനുഗമിക്കാനും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കാനും ഈ നിയമത്തില്‍ ഇളവ് അനുവദിക്കും.

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുമതി നല്‍കുന്ന നിയമത്തില്‍ ഏതാനും ദിവസം മുമ്പാണ് ഇളവ് അനുവദിച്ചത്. വിദേശികള്‍ ജവാസാത്തിനെയും സ്വദേശികള്‍ സിവില്‍ അഫയേഴ്‌സ് വിഭാഗത്തെയും സമീപിച്ചാല്‍ മതിയായ യോഗ്യതയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ഹജ്ജ് ആവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പുറമേ ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാനുള്ള സൗകര്യമാണ് കഴിഞ്ഞ ദിവസം നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്.

ആവര്‍ത്തിച്ചു ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. രക്തബന്ധമുള്ള വനിതാ തീര്‍ഥാടകരെ മഹ്‌റം ആയി അനുഗമിക്കുന്നവര്‍ക്കും, മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും ആവര്‍ത്തിച്ച് ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി നല്‍കും. മാതാവ്, സഹോദരി, മകള്‍, ഭാര്യ എന്നിവരോടൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന പുരുഷന്മാര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടും. കൂടാതെ മരണപ്പെട്ട ബന്ധുക്കള്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുമതി ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top