ട്രയിന്‍ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

ട്രയിന്‍ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി. കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകന്‍ സിറില്‍ സാബുവിനെയാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടെ ഡിഐജി  എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ ടീം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിദ്യാര്‍ത്ഥിയെ നാളെ ബന്ധുക്കളോടൊപ്പം വിട്ടയക്കും.

പാമ്പാടി നെഹ്‌റു കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിറില്‍ സാബുവിനെ ജൂലൈ 18 മുതലാണ് കാണാതാവുന്നത്. കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് പത്തനാപുരത്തെ വീട്ടിലേക്ക് പോകുവാന്‍ ഷൊര്‍ണൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ എത്തി ഏറനാട് എക്‌സ്പ്രസില്‍ കയറിയതാണ്. ഉച്ച്ക്ക് ഒരുമണിക്ക് വിളിച്ചപ്പോള്‍ തൃശൂരില്‍ എത്തിയെന്നും ആറുമണിയോടെ കായംകുളം സ്‌റ്റേഷനിലെത്തുമെന്നും സിറില്‍ പറഞ്ഞു. സിറിലിനെ കാണാതായതിനു പിന്നാലെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top