‘ഇതെന്റെ വിധി’; ബിസിസിഐ വിലക്കിൽ പ്രതികരണവുമായി പൃഥ്വി ഷാ

വിലക്കിൽ പ്രതികരിച്ച് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കൗമാര താരം പൃഥ്വി ഷാ. ഇത് തൻ്റെ വിധിയാണെന്നും വിലക്കിനു ശേഷം താൻ തിരികെ വരുമെന്നുമാണ് ഷായുടെ വെളിപ്പെടുത്തൽ. ചുമയ്ക്കുള്ള മരുന്നിലാണ് നിരോധിക്കപ്പെട്ട മരുന്നിൻ്റെ അംശമുണ്ടായിരുന്നതെന്നായിരുതെന്ന് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ പ്രതിഹികരണം.

നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. ” ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു”, ഷാ പറഞ്ഞു. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന പൃഥ്വി ഷായ്ക്ക് വിലക്ക് തിരിച്ചടിയാകും. ആറു മാസത്തേക്കാണ് ബിസിസിഐ മുംബൈ താരത്തിനു വിലക്കേർപ്പെടുത്തിയത്. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരെ നടക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിനു നഷ്ടമായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top