എആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ക്യാമ്പിൽ ജാതി വിവേചനം ഉണ്ടായിരുന്നതായി കുമാറിന്റെ ആത്മഹത്യ കുറിപ്പ്

പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്. ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ക്യാമ്പിൽ ജാതി വിവേചനം ഉണ്ടായിരുന്നതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കുമാറിന് റ ഭാര്യ സജിനി പറഞ്ഞത് ശരിയയ്ക്കുകയാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ്. ക്യാമ്പിൽ ജാതിവിവേചനം ഉണ്ടായിരുന്നു. അധിക ഡ്യൂട്ടി നൽകി ഉന്നത ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചിരുന്നു. ആദിവാസിയായത് കൊണ്ട് നിരന്തര പീഡനം ഏൽക്കേണ്ടി വന്നന്നും അന്വേഷണ സംഘത്തിന് ലഭിച്ച കുമാറിന്റേതെന്ന് പറയപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു.എന്നാൽ ഇതിൽ ഉന്നത ഉ ദ്യോഗസ്ഥരുടെ പേരുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ 25 ന് ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ റെയിൽവേ ട്രാക്കിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും കുമാറിന്റെ സഹോദരനും പൊലീസിലെ ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാൻ സ്പെപെഷ്യ ൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കല്ലേക്കാട് എ ആർ ക്യാമ്പിലെത്തിയ അന്വേഷണ സംഘം ആരോപണ വിധേയരായ പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് കുമാറിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരി വെയ്ക്കും തരത്തിലുള്ള ആത്മഹത്യ കുറിപ്പ് കണ്ടത്തുന്നത്. പുതിയ സാഹചര്യത്തിൽ കേസ് പൊലീസിനെ കുടുതൽ പ്രതിരോധത്തിലാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here