Advertisement

ഇന്ന് കർക്കിടക വാവ്; ബലതർപ്പണത്തിന് ക്ഷേത്രങ്ങളിൽ എത്തിയത് ആയിരങ്ങൾ

July 31, 2019
Google News 1 minute Read

കർക്കിടവാവിനോടനുബന്ധിച്ച് പിതൃക്കൾക്ക് ബലിതർപ്പണം നടത്താൻ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങളെത്തി. പുലർച്ചെ മുതൽ തന്നെ എല്ലായിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനക്ഷേത്രങ്ങളിലേല്ലാം ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.ആഴം കൂടുതലുള്ള പുഴകളിൽ ഭക്തർ ഇറങ്ങരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ബലിച്ചോറുണ്ണാന്‍ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിക്കുകയാണ്. തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.

വ്രതം എടുക്കുന്നത് വാവിന്‍റെ തലേ ദിവസത്തിലാണ്. വീട്ടില്‍ നിന്നും മത്സ്യ-മാംസങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. തലേന്ന് രാവിലെ മുതലാണ് വ്രതം ആരംഭിക്കുന്നത്.പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here