ജമ്മുകാശ്മീർ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജമ്മുകാശ്മീരിൽ സാമ്പത്തിക സംവരണത്തിന് വ്യവസ്ഥ ചെയ്യുന്ന സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പുരോഗതിയിലേക്കുള്ള പാതയൊരുക്കുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top