‘മതപരമായ കാര്യങ്ങളിൽ സർക്കാരിന് എന്ത് കാര്യം ?’; സഭാതർക്കത്തിൽ സുപ്രീംകോടതി പരാമർശം

india name court

സഭാതർക്കത്തിൽ കുഴപ്പമുണ്ടാക്കുന്നത് സംസ്ഥാന സർക്കാരെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മതപരമായ കാര്യങ്ങളിൽ സർക്കാരിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി ചോദിച്ചു. പണമുള്ള കക്ഷികൾ വീണ്ടും വീണ്ടും കേസുകൾ നടത്തി കൊണ്ട് ഇരിക്കുമെന്നും കോടതി പറഞ്ഞു. മറ്റൊരു കേസിൽ വാദം കേൾക്കവെയാണ് പരാമർശമുണ്ടായത്. ഒരിക്കൽ തീർപ്പായ കേസിൽ വീണ്ടും ഹർജികൾ വരുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയവും സ്വകാര്യ ടെലികോം കമ്പനികളും തമ്മില്‍ ഉള്ള കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് കേരള സര്‍ക്കാരിനെതിരെ ജസ്റ്റിസ് മിശ്രയുടെ വാക്കുകള്‍. തിര്‍പ്പായ കേസുകളില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നതു ചൂണ്ടിക്കാട്ടിക്കൊണ്ടാണ്, സഭാ കേസ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top