കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ വരെ; പോക്‌സോ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ലൈംഗീക പീഡനത്തിലൂടെ കുട്ടികൾ കൊല്ലപ്പെടുന്ന കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്‌സോ ഭേദഗതി ബില്ല് ലോക്‌സഭാ പാസാക്കി. പതിനാറ് വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തിൽ നിന്ന് ഇരുപത് വർഷമായി ഉയർത്തും.

പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട കുട്ടികളെ പീഡിപ്പിക്കൽ, നേരത്തെ ലൈംഗിക ശേഷി നേടാൻ കുട്ടികളിൽ രാസവസ്തുക്കൾ കുത്തിവെക്കൽ, കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയുടെ ചിത്രീകരണം, പ്രചരിപ്പിക്കൽ തുടങ്ങിയവക്ക് കൂടുതൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.

കുട്ടികളുടെ എതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. രാജ്യസഭ നേരത്തെ പസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top