Advertisement

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; ഒന്നാം പ്രതി ശിവരഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

August 1, 2019
Google News 0 minutes Read

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമകേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് 16 കെട്ട് ഉത്തരക്കടലാസുകള്‍ ആണ് അന്വേഷണ സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിലുള്‍പ്പെട്ട ബുക് ലെറ്റുകളില്‍ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷാ സമയത്ത് നല്‍കിയിരുന്നതാണെന്ന് കോളേജ് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീല്‍ പ്രതികള്‍ ഹാജര്‍ നേടാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ക്ലാസില്‍ കയറാത്ത ദിവസങ്ങളില്‍ ഹാജര്‍ നേടാനായി ഡയറക്ടറുടെ പേരില്‍ കത്ത് തയ്യാറാക്കി സീല്‍ പതിക്കുന്നതായിരുന്നു രീതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here