വിജയാഘോഷത്തിനിടെ ഗ്രൗണ്ടിൽ ബൈക്ക് മറിഞ്ഞു; നിലത്തു വീണ് ശ്രീലങ്കൻ താരങ്ങൾ: വീഡിയോ

ബംഗ്ലാദേശിനെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തു വാരിയതിൻ്റെ വിജയാഘോഷങ്ങൾക്കിടെ ബൈക്ക് മറിഞ്ഞ് ഗ്രൗണ്ടിൽ വീണ് രണ്ട് ശ്രീലങ്കൻ താരങ്ങൾ. കുശാൽ മെൻഡിസും ഷേഹൻ ജയസൂര്യയുമാണ് ബൈക്കോടിച്ച് ഗ്രൗണ്ടിൽ മറിഞ്ഞു വീണ് പരിഭ്രാന്തി പടർത്തിയത്.

ടീമിനു ലഭിച്ച രണ്ട് ബൈക്കുകളിലൊന്നിൽ മൈതാനം വലം വെക്കുകയായിരുന്നു മെൻഡിസ്. ഷേഹൻ ജയസൂര്യ പിന്നിലിരുന്നു. ബൈക്ക് ഓടിച്ചു പോകവേയാണ് മറിഞ്ഞത്. ഗ്രൗണ്ടിലെ ഈർപ്പത്തിൽ തെന്നി മറിഞ്ഞു വീണ ബൈക്കിൽ നിന്ന് ഇരുവരും നിലത്ത് വീണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി ഇവരെ പിടിച്ചെഴുന്നേല്പിക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മൂന്നാം ഏകദിനത്തിൽ 122 റൺസിനായിരുന്നു ശ്രീലങ്കയുടെ ജയം. കുശാലിൻ്റെയും ആഞ്ജലോ മാത്യൂസിൻ്റെയും അർദ്ധസെഞ്ചുറിയുടെ കരുത്തിൽ 294 റൺസ് നേടിയ ലങ്കക്കെതിരെ ബംഗ്ലാദേശ് 172 റൺസിന് എല്ലാവരും പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top