Advertisement

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

August 2, 2019
Google News 0 minutes Read

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് അനിവാര്യമാണെന്ന് കാട്ടി മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കാലിത്തീറ്റയടക്കമുള്ളവയുടെ വില ഗണ്യമായി വർദ്ധിച്ചതാണ് വില വർദ്ധനവിന് കാരണമായി മിൽമ ചൂണ്ടിക്കാട്ടുന്നത്.

അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പൊറുതിമുട്ടുന്ന മലയാളിക്ക് ഇരുട്ടടി നൽകിക്കൊണ്ടാണ് മിൽമ ഫെഡറേഷൻ പാലിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റ ,പിണ്ണാക്ക് ,ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. ഒന്നുകിൽ വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ഇൻസെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് വ്യക്തമാക്കി.

നിരക്കു വർദ്ധന സംബന്ധിച്ച് ശാസത്രീയമായി പഠിക്കാൻ ഒരു സമിതിയെ മിൽമ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴചക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇത് ലഭിച്ച ശേഷമേ ലിറ്ററിന് എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കൂവെന്നുമാണ് മിൽമയുടെ നിലപാട്. അതേ സമയം ഓണത്തിന് ആവശ്യമായ പാൽ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും മിൽമ അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here