Advertisement

എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് നിയമനം നൽകും

August 2, 2019
1 minute Read

എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോർക്ക റൂട്ട്‌സ് കരാർ ഒപ്പുവച്ചു. യുഎഇയിൽ നോർക്ക റൂട്ട്‌സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ഇതാദ്യമായാണ്. ജനറൽ ഒപിഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ.ടി, എൽഡിആർ മിഡ്വൈഫ്, എൻഐസിയു, ഐസിയു എമർജൻസി, നഴ്‌സറി, എൻഡോസ്‌കോപി, കാത്‌ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

Read Also; സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി നേടാൻ അവസരമൊരുങ്ങുന്നു

ബിഎസ്‌സി നഴ്‌സിങ് ബിരുദവും മൂന്നു വർഷത്തെ തൊഴിൽ പരിചയവുമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. 4000 ദിർഹം മുതൽ 5000 ദിർഹം വരെയാണ്‌ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ലൈസൻസിന്റെയും പാസ്‌പോർട്ടിന്റെയും പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31ന് മുൻപായി rmt1.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top