ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണമില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി. സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വർഷം മുൻപ് സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ സമർപ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂർത്തിയായി. ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാൽ കേന്ദ്ര ഏജൻസി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. സർക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹൻസാരികയാണ് ഹാജരായത്.
ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാർന്നായിരുന്നു മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here