സിഒടി നസീർ വധശ്രമക്കേസ്; എ എൻ ഷംസീറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

സിഒടി വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ പേരിലുള്ള ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്.

കേസിൽ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ എംഎൽഎഉപയോഗിക്കുന്ന വാഹനത്തിൽവെച്ചാണെന്ന് മുഖ്യപ്രതി പൊട്ടിയൻ സന്തോഷ് മൊഴി നൽകിയിരുന്നു. ഷംസീറിന്റെ സഹായിയും തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിയുമായ എൻ കെ രാഗേഷാണ് സന്തോഷുമായി കാറിൽവെച്ച് ഗൂഢാലോചന നടത്തിയത്. തലശ്ശേരി ചോനാടം കിൻഫ്ര പാർക്കിലും, കുണ്ടുചിറയിലെ ആർ ടി ഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുംവെച്ചാണ് ഗൂഡാലോചന നടത്തിയതെന്നും സന്തോഷ് മൊഴി നൽകിയിരുന്നു. എ എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന KL O7 CD 6887 എന്ന കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എ എൻ ഷംസീർ, എംഎൽഎ ബോർഡ് വെച്ച് ഉപയോഗിക്കുന്ന വാഹനമായിരുന്നു ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top