6, 6, 4, 4, 6, 6; ഷദബ് ഖാനെ തല്ലിയൊതുക്കി ക്രിസ് ഗെയിൽ: വീഡിയോ

യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ ഗ്ലോബൽ ടി-20 കാനഡ ലീഗിലും അപ്രമാദിത്വം തുടരുകയാണ്. ചില മികച്ച ഇന്നിംഗ്സുകൾ ഇതിനോടകം കാഴ്ച വെച്ച ഗെയിൽ ഇന്നലെയും ആവർത്തിച്ചു. ഇന്നലെ എഡ്മൊണ്ടൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ, വാൻകൂവർ നൈറ്റ്സ് ക്യാപ്റ്റനായ ഗെയിൽ 94 റൺസാണ് അടിച്ചു കൂട്ടിയത്. 44 പന്തുകളിൽ ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളും അടക്കമായിരുന്നു ഗെയിലിൻ്റെ വിസ്ഫോടനാത്മക ഇന്നിംഗ്സ്.

ഗെയിലിൻ്റെ കൂറ്റനടിക്കു മുന്നിൽ എഡ്മൊണ്ടൻ റോയൽസ് ബൗളർമാരെല്ലാം തല്ലു വാങ്ങി. പാക്കിസ്ഥാൻ സ്പിന്നർ ഷദബ് ഖാൻ്റെ ഒരോവറിൽ ഗെയിൽ അടിച്ചത് 32 റൺസായിരുന്നു. നാലു പടുകൂറ്റൻ സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതമാണ് ഗെയിൽ പാക്ക് താരത്തെ തല്ലിയൊതുക്കിയത്. പവർ ഹിറ്റിംഗിൻ്റെ ഉദാഹരണമായ ഈ ബാറ്റിംഗ് വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

ഗ്ലോബൽ ടി-20 ട്വിറ്റർ ഹാൻഡിലാണ് ഈ വീഡിയോ ആദ്യം പങ്കു വെച്ചത്. പിന്നാലെ റീട്വീറ്റുകൾ കൊണ്ട് ട്വിറ്റർ ലോകം യൂണിവേഴ്സ് ബോസിൻ്റെ ബ്രൂട്ടൽ ഹിറ്റിംഗ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഗെയിലിനെ ബെൻ കട്ടിംഗ് മുഹമ്മദ് നവാസിൻ്റെ കൈകളിലെത്തിച്ചുവെങ്കിലും വീഡിയോ വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top