‘പരിശീലകനാകാൻ ആഗ്രഹമുണ്ട്; പക്ഷേ ഇപ്പോൾ ഇല്ല’; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ഇന്ത്യൻ പരിശീലകനാവാൻ താത്പര്യമുണ്ടെന്ന് മുൻ താരം സൗരവ് ഗാംഗുലി. ഭാവിയിൽ ഇന്ത്യയുടെ പരിശീലകനാവാൻ തനിക്ക് താത്പര്യമുണ്ടെന്നും ഇപ്പോൾ അതിന് ഉദ്ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ മറ്റ് പല കാര്യങ്ങളിലും താൻ ബന്ധപ്പെട്ടിരിക്കുകയാണെന്നും പിന്നീടെപ്പോഴെങ്കിലും അതൊക്കെ ഒഴിവാക്കി പരിശീലകനാവണമെന്നും ഗാംഗുലി പറഞ്ഞു.

“ഇപ്പോൾ ഞാൻ ഒട്ടേറെ കാര്യങ്ങളിൽ ബന്ധപ്പെട്ടിരിക്കുകയാണ്. ബംഗാൾ ക്രിക്കറ്റ് ബോർഡ്, ഐപിഎൽ, കമൻ്ററി. പക്ഷേ, ഞാൻ ഭാവിയിൽ ഇത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്”- ഗാംഗുലി പറഞ്ഞു. നിലവിൽ ബംഗാൾ ക്രിക്കറ്റ് ബോർഡിൻ്റെ പ്രസിഡൻ്റും ഡൽഹി ക്യാപ്റ്റൽസിൻ്റെ ഉപദേശകനുമാണ് ഗാംഗുലി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top