Advertisement

പുനലൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സുഗതന്റെ വര്‍ക്‌ഷോപ്പ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അട്ടിമറിച്ച് ഗ്രാമപഞ്ചായത്ത്

August 3, 2019
Google News 1 minute Read

പുനലൂരില്‍ ആത്മഹത്യ ചെയ്ത വിവാദ വ്യവസായി സുഗതനെ വര്‍ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അട്ടിമറിച്ച് വിളക്കുടി ഗ്രാമപഞ്ചായത്ത്. സിപിഐയുടെ കടുത്ത സമ്മര്‍ദമാണ് ലൈസന്‍സ് അനുവദിക്കാത്തതിന് പിന്നിലെന്നാണ് വിവരം.

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യക്ക് പിന്നാലെയാണ് സുഗതന്റെ മരണവും വീണ്ടും ശ്രദ്ധേയമാകുന്നത്. സുഗതന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വര്‍ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കിയില്ലെന്ന വാര്‍ത്ത ട്വന്റിഫോര്‍ പുറത്തു വിട്ടതിന് പിന്നാലെ പ്രതികരണവുമായി വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്നെ രംഗത്ത് വന്നിരുന്നു.

10 ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കുമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന് വാഗദാനം. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ മന്ത്രിയുടെ ഓഫീസും അനുവദിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിലപാട് മാറ്റി. ഒടുവില്‍ താല്‍കാലിക ലൈസന്‍സ് പോലും വര്‍ക്‌ഷോപ്പിന് ഇല്ലെന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് നല്‍കിയ മറുപടി. ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷ അവസാനിച്ചുവെന്ന് സുഗതന്റെ മക്കളും പ്രതികരിച്ചു.

അതേ സമയം പഞ്ചായത്തിലെ തന്നെ സിപിഐ അംഗങ്ങളുടെ എതിര്‍പ്പാണ് ലൈസന്‍സ് നല്‍കുന്നതിന് പ്രധാന തടസമെന്ന് വിവരമുണ്ട്. പ്രാദേശിക സിപിഐ- എഐവൈഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ പരാതിക്കാര്‍ക്ക് ലൈസന്‍സ് ലഭിക്കരുതെന്ന കടുത്ത നിലപാടിലാണ് പ്രാദേശിക സിപിഐ നേതൃത്വം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here