Advertisement

ആഷസിൽ വിവാദമായി അമ്പയറിംഗ്; ആദ്യ ദിനം മാത്രം വരുത്തിയത് ഏഴ് പിഴവുകൾ

August 3, 2019
Google News 1 minute Read

ലോകകപ്പ് ഫൈനലിലെ അമ്പയറിംഗിനെപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. അപ്പോഴാണ് ആഷസ് ടെസ്റ്റിലെ അമ്പയറിംഗ് പിഴവുകൾ ചർച്ചയാവുന്നത്. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ മാത്രം അമ്പയർമാരായ ജോയൽ വിൽസണും അലീം ദാറും ചേർന്ന് വരുത്തിയത് ഏഴ് പിഴവുകളായിരുന്നു.

മത്സരം തുടങ്ങി രണ്ടാം ഓവറില്‍ത്തന്നെ പിഴവുകള്‍ ആരംഭിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പന്ത് ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ ഉരസി ബട്ട്ലറുടെ കൈകകളിലെത്തിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. നാലാം ഓവറിൽ രണ്ടാം പിഴവ്. ഇത്തവണയും വാർണർ തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ വാര്‍ണറിനെ അമ്പയർമാർ ഔട്ടെന്നു വിധിച്ചു. എന്നാല്‍ സ്റ്റംപുമായി വലിയ അകലം പാലിച്ച് പന്ത് കടന്നുപോകുമെന്ന് ടിവി റീപ്ലേ പിന്നാലെ വെളിപ്പെടുത്തി.

15 ആം ഓവറില്‍ ഉസ്മാന്‍ ഖവാജയുടെ ബാറ്റില്‍ത്തട്ടി പന്ത് ബട്ട്‌ലറുടെ കൈയ്യിലെത്തിയതാണ് അടുത്ത രംഗം. സംഭവത്തില്‍ ഇംഗ്ലണ്ട് ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും അപംയര്‍ ജോയല്‍ വില്‍സണ്‍ ഔട്ട് അനുവദിച്ചില്ല. എന്നാല്‍ നായകന്‍ ജോ റൂട്ട് റിവ്യു അവശ്യപ്പെട്ട സാഹചര്യത്തില്‍ അംപയറിന് തീരുമാനം തിരുത്തേണ്ടതായി വന്നു. 34 -ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തായിരുന്നു അടുത്ത ഇര. വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഔട്ടാണെന്ന അംപയറുടെ തീരുമാനത്തെ റിവ്യു സംവിധാനത്തിലൂടെ നേരിട്ട സ്മിത്ത്, ഓസ്‌ട്രേലിയയ്ക്ക് ജീവശ്വാസം നല്‍കി.

തൊട്ടടുത്ത ഓവറില്‍ത്തന്നെ അപംയറിങ് പിഴവ് വീണ്ടും ആവര്‍ത്തിച്ചതിനും മത്സരം സാക്ഷിയായി. സ്റ്റംപിലേക്ക് കയറിയ പന്തിനെ പാഡുകൊണ്ട് പ്രതിരോധിച്ച മാത്യു വെയ്ഡിന് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുകയായിരുന്നു. പിന്നാലെ റിവ്യു വേണമെന്ന് ആവശ്യപ്പെട്ട ജോ റൂട്ട് അംപയറുടെ തീരുമാനം ഒരിക്കല്‍ക്കൂടി തിരുത്തി. വാര്‍ണര്‍ പുറത്തായതിന്റെ തനിയാവര്‍ത്തനം ജെയിംസ് പാറ്റിന്‍സണിന്റെ വിക്കറ്റിലും കണ്ടു. ഏറ്റവുമൊടുവില്‍ പീറ്റര്‍ സിഡിലിനെയും അംപയര്‍ ഔട്ട് വിധിച്ചെങ്കിലും താരത്തെ റിവ്യു സംവിധാനം പിന്തുണച്ചു. അംപയറിന് വീണ്ടുമൊരാവര്‍ത്തി തീരുമാനം തിരുത്തേണ്ടതായി വന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here