റെക്കോർഡ് നേട്ടത്തിലേക്ക് കോലിയും രോഹിതും; ആദ്യം ആരെത്തുമെന്നത് വൈകിട്ടറിയാം

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 മത്സരങ്ങൾ ഇന്നു മുതലാണ് ആരംഭിക്കുന്നത്. ലോകകപ്പ് സെമിഫൈനലിലെ തോൽവിയും പുറത്താവലിനും ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. അതിനൊപ്പം ഇന്ത്യൻ നായകനും ഉപനായകനും തമ്മിൽ ആരോഗ്യകരമായ മത്സരത്തിനും ഇന്ന് ഫ്ലോറിഡ വേദിയാവും.

ഇരുവർക്കും ടി-20യിൽ ഉള്ളത് ആകെ 20 അർദ്ധസെഞ്ചുറികളാണ്. ടി-20യിൽ ഏറ്റവുമധികം അർദ്ധസെഞ്ചുറികൾ ഉള്ളവരുടെ പട്ടികയിൽ ഇരുവരും ഒന്നാം സ്ഥാനത്താണ്. ഇത് ആര് ആദ്യം മറികടക്കും എന്നതാണ് ചോദ്യമായി അവശേഷിക്കുന്നത്. 67 മാച്ചുകളിൽ നിന്ന് കോലി 20 അർദ്ധസെഞ്ചുറികൾ കുറിച്ചപ്പോൾ രോഹിതിന് ഈ നേട്ടത്തിലെത്താൻ 94 മത്സരങ്ങൾ വേണ്ടി വന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ്. 16 അർദ്ധസെഞ്ചുറികളാണ് ഗപ്റ്റിലിൻ്റെ പേരിലുള്ളത്. പട്ടികയിൽ ഇരുവരെക്കൂടാതെയുള്ള അടുത്ത ഇന്ത്യൻ താരം ഓപ്പണർ ശിഖർ ധവാനാണ്. ഒൻപത് സെഞ്ചുറികളാണ് ധവാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top