Advertisement

500 രൂപയ്ക്ക് ബേസിക് പ്ലാൻ; 600 രൂപയ്ക്ക് അതിവേഗ ഇന്റർനെറ്റ്, ഡിടിഎച്ച്, ലാന്‍ഡ് ഫോണ്‍: ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക്

August 4, 2019
Google News 0 minutes Read
jio diwali offer jio announces 100 percent cash back offer

ടെലികോം രംഗത്തെ മുഴുവൻ വരുതിയിലാക്കിയ ജിയോ ബ്രോഡ്ബാൻഡിലും പിടിമുറുക്കാനൊരുങ്ങുന്നു. കുറേ കാലമായി ഇതിന്മേലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എന്നാണ് സർവീസ് ആരംഭിക്കുക എന്നത് പുറത്തായിരുന്നില്ല. എന്നാൽ ജിയോ ജിഗാ ഫൈബർ എന്ന് പേരിട്ടിരിക്കുന്ന ബ്രോഡ്‌ബാൻഡ് സർവീസ് ഉടൻ തന്നെ വിപണിയിലെത്തുമെന്നതാണ് പുതിയ വിവരം.

ജിയോ ജിഗാ ഫൈറിൽ പ്രതിമാസം അഞ്ഞൂറു രൂപ മുതലുള്ള പ്ലാനുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 100 എംബിപിഎസ് സ്പീഡ് ഉറപ്പു നല്‍കുന്ന സര്‍വീസ് ആയിരിക്കും ഇത്. ഈ മാസം 12ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡിന്റെ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

മൂന്നു പ്ലാനുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. 500 രൂപയുടേതായിരിക്കും ബേസിക് പ്ലാന്‍. 100 എംബിപിഎസ് ഡാറ്റ സ്പീഡിലുള്ള ഇന്റര്‍നെറ്റ് ആയിരിക്കും ഇതില്‍ ലഭിക്കുക. അറുന്നുറു രൂപയുടെ രണ്ടാം പ്ലാനില്‍ ഇതേ വേഗത്തില്‍ ഇന്റര്‍നെറ്റിനൊപ്പം ഡിടിഎച്ച് ടെലിവിഷനും ലാന്‍ഡ് ലൈന്‍ ഫോണും ഉണ്ടാവും.

ആയിരം രൂപയുടെ മൂന്നാമതൊരു പ്രീമിയം പ്ലാന്‍ കൂടി തുടക്കത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബ്രോഡ്ബാന്‍ഡ്, ടിവി എന്നിവയ്‌ക്കൊപ്പം ഐഒടി സപ്പോര്‍ട്ട് കൂടി ഇതിലുണ്ടാവുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here