സഞ്ജീവ് ഭട്ട് എഴുതിയ കത്ത് പുറത്തുവിട്ട് ഭാര്യ

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എഴുതിയ കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്. ഭാര്യയ്ക്കും മക്കൾക്കുമായി എഴുതിയ കത്ത് സഞ്ജീവ് ഭട്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ശ്വേത പുറത്തുവിട്ടത്.

ഇരുട്ടിന്റെ ഹൃദയം എന്നാണ് അദ്ദേഹം കത്തിൽ സംബോധന ചെയ്തിരിക്കുന്നത്. കുടുംബത്തിന് നന്ദി പറയുന്നതാണ് സ്വന്തം കൈപ്പടയിൽ അദ്ദേഹം എഴുതിയ കത്ത്. താൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ എല്ലാത്തിനും കാരണം ശ്വേതയാണെന്ന് സഞ്ജീവ് പറയുന്നു. തന്റെ കരുത്തും പ്രചോദനവും ശ്വേതയാണ്. അസാധാരണകൾക്കെതിരെ കത്തുന്ന തന്നിലെ ആദർശത്തിന്റെയും അഭിനിവേശത്തിന്റയും ചൂളയിലെ ഇന്ധനവും ശ്വേതയാണെന്ന് സഞ്ജീവ് എഴുതി.

സ്‌നേഹംകൊണ്ട് നിർമ്മിച്ച വീടിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയത് നിസഹായനായി നോക്കി നിൽക്കേണ്ടി വന്നതിൽ ശ്വേതയോട് സഞ്ജീവ് മാപ്പ് ചോദിക്കുന്നുണ്ട് കത്തിൽ. അനധികൃത നിർമാണമെന്ന് വിധിച്ച്, കഴിഞ്ഞ വർഷം സജ്ഞീവ് ഭട്ടിന്റെ വീടിന്റെ ഒരു ഭാഗം അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേൻ ഇടിച്ചുനിരത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top