65 മത്സരങ്ങൾ നീണ്ട പ്രതിരോധത്തിനു വിരാമം; വാൻ ഡൈക്കിനെ മറികടന്ന് ഗബ്രിയേൽ ജെസൂസ്: വീഡിയോ

ഒടുവിൽ ലിവർപൂൾ പ്രതിരോധനിരയിലെ കരുത്തൻ വിർജിൽ വാൻ ഡൈക്ക് മുട്ടുമടക്കി. 65 മത്സരങ്ങൾ നീണ്ട അപ്രമാദിത്വത്തിനൊടുവിൽ വാൻ ഡൈക്കിനെ മറികടന്നത് മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസൂസാണ്. മെസ്സിക്കും ക്രിസ്ത്യാനോയ്ക്കുമൊന്നും കഴിയാതിരുന്ന നേട്ടമാണ് ജെസൂസ് ഇന്നലെ കുറിച്ചത്.
ഇന്നലെ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിലാണ് 65 മത്സരങ്ങൾ നീണ്ട പതിവിന് ജെസൂസ് വിരാമമിട്ടത്. മത്സരത്തിൻ്റെ 88ആം മിനിട്ടിൽ പന്ത് സ്വീകരിച്ച തന്നെ അഡ്വാൻസ് ചെയ്ത് പ്രതിരോധിക്കാനെത്തിയ വാൻ ഡൈക്കിനെ തന്ത്രപൂർവം മറികടന്ന ജീസസ് പന്ത് വേഗം റിലീസ് ചെയ്തു.
കഴിഞ്ഞ മാർച്ചിൽ ന്യൂകാസിൽ താരം മൈക്കിൾ മെറിനോ മറികടന്നശേഷം പിന്നീട് നടന്ന 65 മത്സരങ്ങളിൽ ഒരിക്കൽ പോലും വാൻ ഡൈക്കിനെ ഡ്രിബിൾ ചെയ്ത് മുന്നേറാൻ ആർക്കും സാധിച്ചിരുന്നില്ല. ലിവർപൂളിന് പുറമെ നെതർലൻഡ്സ് ദേശീയ ടീമിനായി കളിക്കുമ്പോഴും ഒരാൾ പോലും വാൻ ഡൈക്കിനെ വെട്ടിച്ച് കടന്നിരുന്നില്ല.
മത്സരത്തിൽ വിജയിച്ച സിറ്റി കമ്മ്യൂണിറ്റി ഷീൽഡ് നിലനിർത്തി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ സമനില പാലിച്ച മത്സരം ഷൂട്ടൗട്ടിലാണ് സിറ്റി വിജയിച്ചത്.
? | Gabriel Jesus is the first person to dribble past Virgil van Dijk since March of 2018. pic.twitter.com/vlndZal68x
— Semper Football (@SemperFootball) August 4, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here