Advertisement

വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയില്‍ അതിക്രമിച്ച് കടന്ന് ത്രീ ഫെയ്‌സ് ലൈന്‍ വലിച്ച് കെഎസ്ഇബി

August 5, 2019
Google News 0 minutes Read

വയനാട് വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയില്‍ അതിക്രമിച്ച് കടന്ന് കെഎസ്ഇബി ത്രീ ഫെയ്‌സ് ലൈന്‍ വലിച്ചു. നാട്ടിലെത്തി സംരംഭം തുടങ്ങാനിരുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പ്രവാസി യുവാവാണ് വൈദ്യുതി ബോര്‍ഡിന്റെ അതിക്രമത്തിന് ഇരയായത്.

സൌദിയില്‍ പ്രവാസിയായി കഴിയുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അഭിലാഷ് 2017 ആഗസ്റ്റിലാണ് വയനാട് വൈത്തിരിയില്‍ 10 സെന്റ് ഭൂമി വിലക്ക് വാങ്ങിയത്. രണ്ട് മാസം കഴിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അഭിലാഷിന്റെ ഭൂമിയിലൂടെ കെ എസ് ഇബിയുടെ 11 കെ വി ലൈന്‍ വലിച്ചതായി ബന്ധുക്കള്‍ കണ്ടു. സ്ഥലമുടമയുടെ അനുമതിയോ അറിവോ കൂടാതെയാണ് വൈദ്യുതി ബോള്‍ഡ് ഈ പറന്പില്‍ രണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈന്‍വലിച്ചത്.

നാട്ടില്‍ തിരിച്ചെത്തി സംരംഭം ആരംഭിക്കാനായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയ അഭിലാഷിന് ഇപ്പോള്‍ അനുമതി ലഭിക്കുന്നില്ല.

പറന്പിലൂടെ സര്‍വ്വീസ് ലൈന്‍ വലിക്കണമെങ്കില്‍ പോലും സ്ഥലമുടമയുടെ അുമതി വേണമെന്നിരിക്കെ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു സപ്പോര്‍ട്ടിംഗ് പോസ്റ്റടക്കം മൂന്ന് പോസ്റ്റുകള്‍ സ്ഥാപിച്ച് ത്രീ ഫൈസ് ലൈന്‍ വലിച്ച കെ എസ് ഇ ബി, ഇവരെ വിവരമറിയിക്കാന്‍ പോലും തയ്യാറായില്ല. ഇത് സംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ മറ്റൊരാളുടെ ആവശ്യപ്രകാരമാണ് ലൈന്‍ വലിച്ചതെന്നും ആ അപേക്ഷ ഇപ്പോള്‍ ഓഫീസ് രേഖകളില്‍ കാണുന്നില്ലെന്നുമാണ് പറയുന്നത്. മുഖ്യമന്ത്രിക്കും , വൈദ്യുതി മന്ത്രിക്കും വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് സെല്ലിലും പരാതി നല്‍കി കാത്തിരിക്കുകയാണിപ്പോള്‍ ഈ പ്രവാസി യുവാവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here