യുഡിഎഫ് വീണ്ടും പ്രതിസന്ധിയില്‍; ചങ്ങനാശ്ശേരി നഗരസഭയെ ചൊല്ലിയും കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു

കോട്ടയം ജില്ലാ പഞ്ചായത്തിന് പിന്നാലെ ചങ്ങനാശ്ശേരി നഗരസഭയെ ചൊല്ലിയും കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. ചെയര്‍മാന്‍ സ്ഥാനം വീതം വെയ്ക്കുന്നതിനെ ചൊല്ലിയാണ് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇതോടെ യുഡിഎഫ് നേതൃത്വം വീണ്ടും പ്രതിസന്ധിയിലായി.
യുഡിഎഫിനുള്ളിലെ ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന് ചെയര്‍മാന്‍ പദവി നല്‍കിയിരുന്നു. ജോസ് വിഭാഗത്തിലെ ലാലിച്ചന്‍ ആന്റണി പദവി വഹിച്ചു വരവെയാണ് പാര്‍ട്ടി രണ്ടുവഴിക്കായത്. ഇതോടെ അവശേഷിക്കുന്ന കാലയളവ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി ജോസഫ് പക്ഷം രംഗത്തെത്തി.
സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരനും കൗണ്‍സിലറുമായ സാജന്‍ ഫ്രാന്‍സിസിനെ ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകേണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ചെയര്‍മാന്‍ സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ധാരണയില്ലെന്നാണ് വിലവിലെ ചെയര്‍മാന്‍ ലാലിച്ചന്‍ ആന്റണി വ്യക്തമാക്കുന്നത്.
37 അംഗങ്ങളുള്ള ചങ്ങനാശ്ശേരി നഗരസഭയില്‍ യുഡിഎഫിന്റെ 19 പേര്‍ ചേര്‍ന്നാണ് ഭരിക്കുന്നത്. ഇതില്‍ 7 കേരള കോണ്‍ഗ്രസ് അംഗങ്ങളാണ് ഉള്ളത്. മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ജോസഫ് ജോസ് കെ മാണി പക്ഷങ്ങളുടെ തര്‍ക്കം യുഡിഎഫിന് തലവേദനയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here