Advertisement

സുഷമ സ്വരാജിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ എംപി പികെ ശ്രീമതി

August 6, 2019
Google News 0 minutes Read

ഇന്ത്യകണ്ട ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ സുഷമ സ്വരാജിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമെന്ന് മുന്‍ എംപി പികെ ശ്രീമതി.  ജനപ്രതിനിധി, ഭരണ കര്‍ത്താവ് എന്നീ നിലയില്‍ എല്ലാവരോടും സ്‌നേഹവും സൗമനസ്യം കാത്തു സൂക്ഷിക്കുന്ന വനിത എന്നതിലുപരി നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സുഷമ സ്വരാജ്.

ലോക്‌സഭയിലെ എല്ലാ സ്ത്രീകളെയും ഒന്നിച്ചു നിര്‍ത്താന്‍ ശ്രമിച്ച ചുരുക്കം ചില വനിതകളില്‍ ഒരാളായിരുന്നു സുഷമ. ചെറുതും വലുതുമായുള്ള എല്ലാ പ്രശ്‌നങ്ങളെയും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ വൈദഗ്ത്യമുള്ള സുഷമ സ്വരാജ് മാനവീക മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള നേതാക്കളില്‍ ഒരാളായിരുന്നു എന്ന് മുന്‍ എംപി പികെ ശ്രീമതി അനുശോചിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here