Advertisement

ജമ്മു കശ്മീർ വിഭജനം; ബിൽ ലോക്‌സഭ ഇന്ന് പരിഗണിക്കും

August 6, 2019
Google News 0 minutes Read

പ്രത്യേക പദവി കല്പിയ്ക്കുന്ന 370 ആം വകുപ്പിന്റെ ആനുകൂല്യം നഷ്ടമായ ജമ്മുകാശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായ് പുന: ക്രമികരിയ്ക്കുന്ന ബിൽ ലോകസഭ ഇന്ന് പരിഗണിയ്ക്കും. രാജ്യസഭ ഇന്നലെ പാസാക്കിയ ബില്ലാണ് ജമ്മുകാശ്മീർ സംവരണ ഭേഭഗതി ബില്ലിന് ഒപ്പം ഇന്ന് ലോകസഭയിൽ എത്തുക. സുപ്രധാനമായ ഉപഭോക്ത്യ ഭേഭഗതി ബിൽ ആണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ട.

ജമ്മുകാശ്മീർ സംസ്ഥാനത്തെ ജമ്മുകാശ്മീർ എന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്ര ഭരണപ്രദേശമായ് പുനക്രമികരിയ്ക്കുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് അവതരിപ്പിയ്ക്കുക. ഇന്നലെ രാജ്യസഭ കടമ്പകടന്ന ബില്ലിന് ലോകസഭയിൽ വലിയ പ്രതിബന്ധങ്ങൾ ഉണ്ടാകില്ല. ജമ്മുകാശ്മീർ സംവരണ രണ്ടാം ഭെഭഗതി ബില്ലിന് ഒപ്പം ബിൽ ലോകസഭപരിഗണിയ്ക്കും. രാജ്യസഭയിലെതിന് സമാനമായ് ബിൽ അവതരണം സുഗമമാക്കാൻ ചോദ്യോത്തര വേളയും ശൂന്യ വേളയും ഇന്നത്തെ അജണ്ട യിൽ നിന്ന് സ്പീക്കർ ഒഴിവാക്കിയിട്ടുണ്ട്. 370 ആം വകുപ്പ് പിൻവലിയ്ക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് സ്വീകരിയ്ക്കുന്നു എന്ന പ്രമേയമാകും ആദ്യം അവതരിപ്പിയ്ക്കുക. തുടർന്ന് ജമ്മുകാശ്മീർ ബില്ലുകൾ ചർച്ച ചെയ്യും. വൈകിട്ടോടെ ചർച്ചയും ആവശ്യമെങ്കിൽ വോട്ടെടുപ്പും പൂർത്തിയ്ക്കുന്ന വിധത്തിലാണ് നടപടികൾ ക്രമികരിച്ചിട്ടുള്ളത്. ആഭ്യന്തരമന്ത്രി അമിത്ഷാ ചർച്ചകൾ ഉപസംഹരിച്ച് മറുപടി പറയും. ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ നിരയിലെ പാർട്ടികൾ ലോകസഭയിലും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലവിലുള്ള ഉപഭോക്ത്യ അവകാശ സംരക്ഷണ നിയമത്തെ കാതലായ് പരിഷ്ക്കരിയ്ക്കുന്ന ഉപഭോക്ത്യ സംരക്ഷണ ബിൽ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. കൺസ്യൂമർ ഫോറങ്ങളെ സിവിൽ കോടതിയുടെ അധികാരങ്ങൾക്ക് തുല്യമായ നിലയിലെയ്ക്ക് ഉയർത്തുന്ന ബില്ലാണ് രാജ്യസഭ പരിഗണിയ്ക്കുക. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ നിയന്ത്രിയ്ക്കുക എന്നത് ഭേഭഗതി ബില്ലിലെ സുപ്രധാന നിർദ്ധേശമാണ്. ജില്ലാ ഫോറങ്ങൾ മുതലുള്ള കൺസ്യൂമർ ഫോറത്തിന്റെ നിയമന അവകാശം ബില്ലിലെ നിർദ്ധേശം അനുസരിച്ച് സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിലെയ്ക്ക് മാറും. നേരത്തെ ലോകസഭ പാസാക്കിയ ബില്ലാണ് രാജ്യസഭ ഇന്ന് പരിഗണിയ്ക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here