എസ്ബിഐ മാനേജരെന്ന വ്യാജേന കോൺഗ്രസ് എംപിയെ പറ്റിച്ച് 23 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ

കോൺഗ്രസ് എംപിയും പഞ്ചാ മുഖ്യമന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിനെതിരെ ഓൺലൈൻ തട്ടിപ്പ്. എസ്ബിഐ മാനേജരാണെന്ന വ്യാജേന പ്രണീതിനെ വിളിച്ച പ്രതി 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പ്രണീത് കൗറിന് ഇയാളുടെ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഇയാളുടെ ആവശ്യപ്രകാരം ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം പിന്‍ നമ്പറും ഒ.ടി.പി സന്ദേശവും പ്രണീത് പങ്കു വെച്ചു. തുടര്‍ന്ന് ഫോണില്‍ മെസ്സേജ് വന്നപ്പോഴാണ് 23 ലക്ഷം നഷ്ടപ്പെട്ട കാര്യം മനസ്സിലാകുന്നത്.
ഉടന്‍ തന്നെ കൗര്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. ഫോണ്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇയാളെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 23 ലക്ഷം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here