Advertisement

അങ്കമാലി ഡയറീസിനു ശേഷം ചെമ്പൻ വിനോദ് വീണ്ടും തൂലിക ചലിപ്പിക്കുന്നു

August 8, 2019
Google News 1 minute Read

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയ്ക്കു ശേഷം വീണ്ടും ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്നു. ബാംഗ്ലൂർ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേരു സൂചിപ്പിക്കുന്നതു പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

തന്റെ ജിവിതത്തെ ആധാരമാക്കി ഒരുക്കുന്ന തിരക്കഥയായിരിക്കും ബംഗ്ലൂർ ഡയറീസ് എന്ന് ചെമ്പൻ വിനോദ് തന്നെ പറഞ്ഞു. സിനിമയിൽ എത്തുന്നതിനും മുൻപ് താൻ ബംഗ്ലൂരിലായിരുന്നു. തന്റെ ബാംഗ്ലൂർ ജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞ സംഭവങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക. തിരക്കഥ തയ്യാറാക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം ആര് സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അത് അവസാന ഘട്ടത്തിലേ തീരുമാനിക്കുകയുള്ളൂ എന്നും ഒരു റിയലിസ്റ്റിക് സ്റ്റോറിയാകും ഇതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here