Advertisement

ഗെയിൽ മടങ്ങിയെത്തും; ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന്

August 8, 2019
Google News 1 minute Read

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തോടനുബന്ധിച്ച ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. അവസാനത്തെ ടി-20 നടന്ന ഗയാനയിൽ തന്നെയാണ് ആദ്യ ഏകദിന മത്സരവും നടക്കുക. ടി-20 പരമ്പര തൂത്തു വാരിയതിൻ്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ടീമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ വിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ്.

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന മത്സരമാണിത്. നാലാം നമ്പറിൽ കെഎൽ രാഹുലും അഞ്ചാം നമ്പറിൽ ഋഷഭ് പന്തും ഇറങ്ങാനാണ് സാധ്യത. മറ്റു സർപ്രൈസുകളൊന്നും ടീം തിരഞ്ഞെടുപ്പിൽ ഉണ്ടാവാനിടയില്ല. ശ്രേയാസ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങിയവർക്ക് ടീമിൽ ഇടം ലഭിക്കുമോ എന്നത് കണ്ടറിയണം. നവദീപ് സെയ്നി, ഖലീൽ അഹ്മദ് എന്നിവരിൽ ആരെങ്കിലും ഒരാൾ ടീമിൽ ഉൾപ്പെട്ടേക്കും.

മറുവശത്ത് കാനഡയില്‍ നിന്നും മടങ്ങിയെത്തിയ ക്രിസ് ഗെയിലാകും വിന്‍ഡീസ് നിരയുടെ കരുത്ത്. ഗ്ലോബല്‍ ടി-20യില്‍ഉജ്ജ്വല പ്രകടനം നടത്തിയതിനു ശേഷമാണ് ഗെയിൽ നാട്ടിലെത്തുന്നത്. ഇന്ത്യയ്‌ക്കെതിരേയുള്ള പരമ്പരയോടെ ഗെയ്ല്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങുകയാണ്. അതു കൊണ്ട് തന്നെ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്തി കളം വിടാനാവും ഗെയിലിൻ്റെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here