പരസ്യക്കമ്പനിയുടെ കരാർ ലംഘനം; ഐശ്വര്യ ലക്ഷ്മി കോടതിയിൽ

പരസ്യക്കമ്പനി കരാർ ലംഘിച്ചതുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ ലക്ഷ്മി കോടതിയിൽ. ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതിയിലാണ് ഐശ്വര്യ ലക്ഷ്മി ഹാജരായത്. കരാർ കഴിഞ്ഞതിനു ശേഷവും തൻ്റെ ചിത്രം പരസ്യക്കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിന്മേലാണ് ഐശ്വര്യ കോടതിയെത്തിയത്.
വിഷയത്തിൽ ഐശ്വര്യ നേരത്തെ ഹർജി നൽകിയിരുന്നു. ഈ കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം ഐശ്വര്യ കോടതിയിലെത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സിനിമാഭിനയം ആരംഭിച്ച ഐശ്വര്യ മഹാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
പരസ്യകരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലെത്തി.കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര്‍ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here