Advertisement

ഹാഷിം അംല വിരമിച്ചു; ക്രിക്കറ്റ് ലോകത്തിനു ഞെട്ടൽ

August 9, 2019
Google News 1 minute Read

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ഹാഷിം അംല വിരമിച്ചു. അപ്രതീക്ഷിതമായായിരുന്നു അംല തൻ്റെ കരിയർ അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ അംല 2019 ലോകകപ്പിലാണ് അവസാനമായി കളിച്ചത്.

15 വർഷങ്ങൾ നീണ്ട കരിയറാണ് അംല ഇന്നലെ അവസാനിപ്പിച്ചത്. 124 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 46.64 ശ​രാ​ശ​രി​യി​ൽ 9282 റ​ണ്‍​സ് നേ​ടിയ അംല 28 സെ​ഞ്ചു​റി​യും 41 അ​ർ​ധ സെ​ഞ്ചു​റി​ക​ളും സ്വന്തം പേ​രി​ൽ കു​റി​ച്ചു. 311 റ​ണ്‍​സാ​ണ് ടെസ്റ്റിലെ ഉയർന്ന സ്കോ​ർ. 181 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 49.46 ശ​രാ​ശ​രി​യി​ൽ 8113 റ​ണ്‍​സും അംലയുടെ സമ്പാദ്യമാണ്. ഏകദിനത്തിൽ 27 സെ​ഞ്ചു​റി​ക​ൾ അം​ല​യു​ടെ പേ​രി​ലു​ണ്ട്. 44 ടി-20 മത്സരങ്ങളിൽ നിന്നായി 1277 റൺസുകളും അംല നേടി.

ഇടക്കാലത്ത് റൺസിൻ്റെയും സെഞ്ചുറികളുടെയും കാര്യത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലിക്ക് കടുത്ത വെല്ലുവിളിയുയർത്തിയിരുന്ന താരമാണ് അംല. കരിയർ അവസാനമായപ്പോഴേക്കും മോശം ഫോമിലായതാണ് വിനയായത്. എങ്കിലും ഏറ്റവും കു​റ​ഞ്ഞ ഇ​ന്നിം​ഗ്സി​ൽ 25 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ താരമെന്ന റെക്കോർഡ് അംലയുടെ പേരിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here