ഗ്രൗണ്ടിൽ ചുവടു വെച്ച് കോലിയും ഗെയിലും; വീഡിയോ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളാണ് ഓൺ ഫീൽഡ് വിനോദത്തിൻ്റെ രാജാക്കന്മാർ. ഫാൻസി സെലബ്രേഷനുകളും നൃത്തച്ചുവടുകളും കൊണ്ട് അവർ പലപ്പോഴും കാണികളെ ത്രസിപ്പിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം അവരെയൊക്കെ കടത്തി വെട്ടിയ ഇന്ത്യൻ നായക വിരാട് കോലി വാർത്തകളിൽ ഇടം നേടുകയാണ്. ഒറ്റക്കും ഗെയിലിനൊപ്പവും ചുവടു വെക്കുന്ന കോലിയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനത്തിനിടെ പല തവണയാണ് കോലി ഗ്രൗണ്ടില്‍ തന്റെ നൃത്തവൈഭവം പുറത്തെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഒപ്പം ക്രീസില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനൊപ്പവും നൃത്തം ചവിട്ടിയ കോലി ഷോ സ്റ്റീലർ പട്ടം വിൻഡീസിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു.

മഴ മുടക്കിയ മത്സരത്തിൽ ഏറെയൊന്നും ഓർമിക്കാൻ കാണികൾക്കുണ്ടായില്ല. പലവട്ടം നിർത്തിയ മത്സരം ഒടുവിൽ ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടി വന്ന വിൻഡീസ് 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More