Advertisement

കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് അടിയായി ഉയർത്തി; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

August 9, 2019
Google News 1 minute Read

കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് അടിയായി ഉയർത്തി. കുറ്റ്യാടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശത്തുള്ള ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി മാറി താമസിക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം, താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറുവരെ വാഹനഗതാഗതം അനുവദിക്കില്ല.

Read Also : മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ക്യാമ്പുകളിൽ ആളുകൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ ആവശ്യമുള്ളതിനാൽ കടകൾ കൂടുതൽ സമയം തുറന്നു വയ്ക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here