Advertisement

വയനാട്ടിലേക്ക് വേണമെങ്കിൽ കൂടുതൽ സേനയെ ആവശ്യപ്പെടും: എ കെ ശശീന്ദ്രൻ

August 10, 2019
Google News 0 minutes Read

വയനാട്ടിലേക്ക് വേണമെങ്കിൽ കൂടുതൽ സേനയെ ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമായിട്ടുണ്ട്. യു വി ജോസ് ഐഎസ് വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുമലയിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ആർക്കും ഇതിനെ പറ്റി അറിയില്ല. പ്രാദേശിക രക്ഷാപ്രവർത്തകരെ കൂടുതലായി ഉൾപ്പെടുത്തും. ബാണാസുരസാഗർ ഡാം തുറക്കുമ്പോൾ ഇത് ബാധിക്കുന്നവരെ മാറ്റാൻ കർശന നിർദേശം നൽകി. കാലാവസ്ഥ ഇനിയും പ്രതികൂലമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാണാസുരസാഗർ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് തുറക്കുക. മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here