വീണ്ടും മത്സ്യത്തൊഴിലാളികൾ; രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതാണ്. അവസരോചിതമായ ഇടപെടൽ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവർ രക്ഷിച്ചെടുത്തത്. അവരുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇവരെ ‘കേരളത്തിൻ്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു.
വീണ്ടും കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ രക്ഷയുടെ കൈ നീട്ടി മത്സ്യത്തൊഴിലാളികളെത്തി. അഗ്നിശമനസേന പോലും പിന്മാറിയ ദൗത്യമാണ് കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം.
മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here