Advertisement

കവളപ്പാറ ഉരുൾപ്പൊട്ടൽ; ഇതുവരെ കണ്ടെത്തിയത് 9 പേരുടെ മൃതദേഹങ്ങൾ

August 10, 2019
Google News 1 minute Read

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട ആറ് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. സന്തോഷ് എന്ന കുട്ടൻ, ആബിദ (18), മാദി (75), ഫൗസിയ (40), തുമ്പി (9), പ്രജിത (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായവരിൽ 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

അതേസമയം, കവളപ്പാറയിൽ ഇന്ന് രണ്ട് തവണ ഉരുൾപൊട്ടി. രക്ഷാപ്രവർത്തനം നടത്തിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പ്രദേശത്തു നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Read Also : കോട്ടയത്ത് മഴ ശക്തം; പടിഞ്ഞാറൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. അഞ്ചോളം മൃതദേഹങ്ങൾ ഇവിടെ നിന്നും നേരത്തേ കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here